22/5/25
Editor
ന്യൂഡൽഹി:ദൂരപരിധി കൂടിയ ബ്രഹ്മോസ് മിസൈലുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി രാജ്യം. മിസൈലിന്റെ ദൂരപരിധി 800 കിലോമീറ്ററായി ഉയർത്താനുള്ള പ്രവർത്തനങ്ങളിലാണ് പ്രതിരോധ ഗവേഷകർ. പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചിരുന്നു. വിമാനത്തിൽനിന്ന് വിക്ഷേപിക്കാവുന്ന ബ്രഹ്മോസ് മിസൈലിന്റെ പുതിയ പതിപ്പും വികസനഘട്ടത്തിലാണ്.