22/5/25
Editor
ജറുസലം ∙ കടുത്ത പട്ടിണിയിലായ ഗാസയിലേക്ക് ഇന്നലെയും സഹായമെത്തിയില്ല. രാവിലെ നൂറോളം ട്രക്കുകൾ കടത്തിവിട്ടതായി ഇസ്രയേൽ പറഞ്ഞെങ്കിലും ഗാസയിലെ വിതരണകേന്ദ്രങ്ങളിലേക്ക് ഭക്ഷ്യധാന്യമെത്തിക്കാനായില്ല. സ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് ഐക്യരാഷ്ട്ര സംഘടന (യുഎൻ) ഏജൻസികൾ വ്യക്തമാക്കി.