23/5/25
Editor
റിയാദ് : ഈ വർഷത്തെ ഹജ്ജിനായുള്ള അനുഷ്ഠാന ബലികർമ്മത്തിനായി എത്തിച്ച 3.5 ലക്ഷത്തിലേറെ ബലിമൃഗങ്ങളുടെ പരിശോധന പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കി. ജിദ്ദ ഇസ്ലാമിക തുറമുഖം വഴിയെത്തിച്ച യോഗ്യമായ 290 ഒട്ടകം ഉൾപ്പെടെ 351,700 ലധികം കന്നുകാലികളെ ആരോഗ്യ നിരീക്ഷണ പരിശോധനകൾക്കു ശേഷം ബലികർമ്മങ്ങൾക്കായി ഒരുക്കിയതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പ്രഖ്യാപിച്ചു.