23/5/25
Editor
അബുദാബി : കേരള ഹയർ സെക്കൻഡറി (പ്ലസ് ടു) പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്കു സംസ്ഥാന ശരാശരിയെക്കാൾ മികച്ച വിജയം. യുഎഇയിലെ 8 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 588 വിദ്യാർഥികളിൽ 497 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. 114 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ഉണ്ട്.