23/5/25
Editor
ബർലിൻ∙ ജർമനിയിൽ തൊഴിലില്ലാത്തവരുടെ എണ്ണം മൂന്ന് ദശലക്ഷത്തിലധികമാകുമെന്ന് ജർമൻ ഇക്കണോമിക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഐഡബ്ല്യു) പഠനം. അടുത്ത ഓഗസ്റ്റോടെ രാജ്യത്ത് മൂന്ന് ദശലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഇതിനുമുമ്പ് 2010 ലാണ് ഇത്രയധികം തൊഴിൽരഹിതർ ജർമനിയിൽ ഉണ്ടായിട്ടുള്ളത്.