26/5/25
Editor
തിരുവനന്തപുരം :പൂജപ്പുര സെൻട്രൽ ജയിലിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ ഏകപ്രതി അഫാൻ വിഷാദരോഗത്തിന്റെ പിടിയിലായിരുന്നെന്ന് ജയിൽ അധികൃതർ. വിഷാദരോഗത്തിനു ഡോക്ടർമാരെയും കണ്ടിരുന്നു. ആത്മഹത്യാ പ്രവണതയും കാട്ടിയിരുന്നു. അതിനാൽ സദാസമയവും ജയിൽ അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു അഫാൻ. സെൻട്രൽ ജയിലിനുള്ളിൽ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.