26/5/25
Editor
അഹമ്മദാബാദ്∙ സീസണിലെ ഏറ്റവും മികച്ച പ്രകടനം അവസാന മത്സരത്തിലേക്കു കാത്തുവച്ച മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിന്, ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ കൂറ്റൻ വിജയം. പ്ലേഓഫിൽ കടന്നവരെ പ്ലേഓഫ് കാണാതെ പുറത്തായവർ തോൽപ്പിക്കുന്ന പതിവിന് തുടർച്ചയായ നാലാം മത്സരത്തിലും തുടർച്ചയുണ്ടായപ്പോൾ, ഗുജറാത്തിന്റെ തോൽവി 83 റൺസിന്! മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 230 റൺസ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിനെ 9 പന്തുകൾ ബാക്കിനിൽക്കെ വെറും 147 റണ്‍സിൽ ചെന്നൈ എറിഞ്ഞിട്ടു. ഈ സീസണിൽ ചെന്നൈയുടെ ഉയർന്ന സ്കോറാണ് അവസാന മത്സരത്തിലെ 230 റൺസ്. ഈ മത്സരത്തിൽ ചെന്നൈ താരങ്ങൾ അടിച്ചുകൂട്ടിയ 15 സിക്സറുകളും ഈ സീസണിൽ അവരുടെ ഏറ്റവും മികച്ച പ്രകടനമാണ്.