27/5/25
Editor
ദുബായ്: ജലഗതാഗത സ്റ്റേഷനുകളുടെ കാത്തിരിപ്പുകേന്ദ്രം നവീകരിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. മറീന പ്രൊമെനേഡ്, മറീന ടെറസ്, മറീന വോക്, മറീന മാൾ, മറീന മാൾ 1 എന്നീ അഞ്ച് സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ നവീകരിച്ചത്. എല്ലാ സ്റ്റേഷനുകളിലും ഇനി ശീതീകരണവും മറ്റ് ആധുനിക സൗകര്യങ്ങളും ഉണ്ടായിരിക്കും.