27/5/25
Editor
മനാമ∙ ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ കോൺവെക്സ് മീഡിയയുടെ സഹകരണത്തോടെ പ്രഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവം ജൂൺ 12 മുതൽ 15 വരെ നടക്കും. നാല് ദിവസങ്ങളിലായി എട്ട് നാടകങ്ങൾ അവതരിപ്പിക്കപ്പെടുന്ന ഈ നാടകോത്സവത്തിന്റെ ആദ്യ ദിനം അനിൽകുമാർ ടിപി എളേറ്റിലിന്റെ രചനയിൽ സജീഷ് തീക്കുനി സംവിധാനം ചെയ്യുന്ന ’’തിട്ടൂരകറുപ്പ്'', എ. ശാന്തകുമാറിന്റെ രചനക്ക് രമേഷ് ബേബിക്കുട്ടൻ സംവിധാനം ചെയ്യുന്ന ’’ വീടുകൾക്കെന്തു പേരിടും’’ എന്നീ നാടകങ്ങൾ അരങ്ങേറും