27/5/25
Editor
കൊച്ചി :ലുലു മാളിൽ അതിഥിയായി എത്തി മലയാളികളുടെ പ്രിയപ്പെട്ട ‘ഉണ്ണിയേട്ടൻ’. ടാൻസാനിയൻ വ്ലോഗറായ കിലി പോൾ അദ്ദേഹം അഭിനയിക്കുന്ന സിനിമയുടെ ഭാഗമായി എത്തിയതോടെ ലുലു മാളിലേക്ക് ആരാധകരുടെ ഒഴുക്കായിരുന്നു. കിലി പോളിനൊപ്പം സെൽഫി പകർത്താനും ഫോട്ടോയെടുക്കാനും നിരവധി പേർ തടിച്ചുകൂടി. ആരെയും നിരാശപ്പെടുത്താതെ എല്ലാവർക്കുമൊപ്പം ചിത്രമെടുത്താണ് ‘ഉണ്ണിയേട്ടൻ’ മടങ്ങിയത്.
മലയാളികൾ ഏറെ പ്രിയപ്പെട്ടവരാണെന്നും കേരളം ടാൻസാനിയ പോലെ തന്നെ തനിക്ക് പ്രിയപ്പെട്ടതാണെന്നും കിലി പോൾ പറഞ്ഞു. ലുലു മാളിലേക്ക് തന്നെ കാണാനെത്തിയവരോട് നന്ദിയും അറിയിച്ചു. മലയാളം പാട്ട് പാടി സദസ്സിനെ കൈയ്യിലെടുത്തതോടെ ഉണ്ണിയേട്ടന്റെ ഡാൻസ് കാണണമെന്ന ആവശ്യവും ഉയർന്നു. ഇതോടെ മാളിലേക്ക് എത്തിയ മറ്റു താരങ്ങൾക്കൊപ്പം നൃത്തം ചെയ്താണ് കിലി പോൾ മടങ്ങിയത്. തനിക്ക് ഇഷ്ടപ്പെട്ട കേരള ഭക്ഷണം ബിരിയാണിയാണെന്നും വ്യക്തമാക്കി.