27/5/25
Editor
ലണ്ടൻ: ഈ വർഷത്തെ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ചാംപ്യൻ പട്ടം നേടിയ ലിവർപൂൾ ഫുട്ബോൾ ക്ലബ് ടീം അംഗങ്ങൾക്കൊപ്പം നടത്തിയ വിക്ടറി പരേഡിലേക്ക് കാറോടിച്ചുകയറ്റി ആക്രമണം. ഒട്ടറെ പേർക്ക് പരുക്ക്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് ലിവർപൂളിലെ വിക്ടറി പരേഡിനുള്ളിലേക്ക് അപ്രതീക്ഷിതമായി അക്രമി കാറോടിച്ചുകയറ്റിയത്. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്.