27/5/25
Editor
ലോകത്തെ ഏറ്റവും സമ്പന്നനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ (Donald Trump) ഗവൺമെന്റിന്റെ ഉപദേശക സമിതിയായ ‘ഡോജിന്റെ’ (DOGE) തലവനുമായ ഇലോൺ മസ്കിന് (Elon Musk) രാഷ്ട്രീയം മടുത്തു. ഇനി 24 മണിക്കൂറും സ്വന്തം കമ്പനികളിൽ തന്നെ ‘പണിയെടുക്കാനും ഉറങ്ങാനു’മാണ് തീരുമാനമെന്ന് മസ്ക് തന്നെ എക്സിൽ (X) കുറിച്ചു. മസ്കിന്റെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ എക്സ് (പഴയ ട്വിറ്റർ) കഴിഞ്ഞദിവസം തടസ്സപ്പെട്ടത് ആഗോളതലത്തിൽ പതിനായിരക്കണക്കിന് ഉപഭോക്താക്കളെ ബാധിച്ചിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് എക്സ് വീണ്ടും സജീവമായത്. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയായിരുന്നു തടസ്സം