27/5/25
Editor
ന്യൂഡൽഹി: ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ തുരത്തി ഒന്നാം ക്വാളിഫയറിന് യോഗ്യത നേടിയതോടെ, ടീം ഉടമ പ്രീതി സിന്റയുടെ നേതൃത്വത്തിൽ വൻ ആഘോഷവുമായി പഞ്ചാബ് കിങ്സ് ടീം. ട്രെന്റ് ബോൾട്ട് എറിഞ്ഞ 19–ാം ഓവറിലെ മൂന്നാം പന്തിൽ തകർപ്പൻ സിക്സറുമായി ക്യാപ്റ്റൻ ശ്രേയസ് അയ്യർ വിജയറൺ കുറിച്ചതോടെ, പഞ്ചാബ് കിങ്സ് ക്യാംപിൽ ആഹ്ലാദം നുരഞ്ഞുപൊന്തി. വിജയത്തിനു പിന്നാലെ പ്രീതി സിന്റയും ടീം അധികൃതരും താരങ്ങളും വൻ ആഘോഷമാണ് നടത്തിയത്. കണ്ണീരും സന്തോഷവും ആർപ്പുവിളിയും നിറഞ്ഞ ആഘോഷം സമൂഹമാധ്യമങ്ങളിലും വൈറലായി.