28/5/25
Editor
കൊച്ചി:ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. തസ്ലീമ സുല്‍ത്താനയെ ഒന്നാം പ്രതിയാക്കിയാണ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കുക. നടന്‍ ശ്രീനാഥ് ഭാസിയാണ് പ്രധാന സാക്ഷി. ശ്രീനാഥ് ഭാസി ഉള്‍പ്പെടെ അഞ്ച് സാക്ഷികളുടെ രഹസ്യ മൊഴി കോടതിയില്‍ രേഖപ്പെടുത്തി. 55 സാക്ഷികളാണ് കേസിലുള്ളത്. നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് കേസുമായി ഒരു ബന്ധവുമില്ല. തസ്ലീമ സുല്‍ത്താന ഒന്നാംപ്രതിയാണ്. തസ്ലീമയുടെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളും സാക്ഷികളാണ്.