28/5/25
Editor
മസ്‌കത്ത് : ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെഷസ്‌കിയാന്റെ ഒമാന്‍ സന്ദര്‍ശനം ആരംഭിച്ചു. അല്‍ ആലം കൊട്ടാരത്തില്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഇറാന്‍ പ്രസിഡന്റിനെ സ്വീകരിച്ചു. ഇരുവരും ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സഹകരണ ശ്രമങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു