28/5/25
Editor
ലക്നൗ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ആറു വിക്കറ്റു വിജയം നേടിയപ്പോൾ നിർണായകമായത് സ്പിന്നർ ദിഗ്‍വേഷ് രതിയുടെ ഓവര്‍. വിലക്കു മാറി തിരിച്ചെത്തിയ ദിഗ്‍വേഷ് 17–ാം ഓവറിൽ ‘മങ്കാദിങ്’ അടക്കം പരീക്ഷിച്ചെങ്കിലും ലക്നൗവിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ നിലപാടും മത്സരഫലത്തിൽ നിർണായകമായി. വിജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയ ആർസിബി ഒന്നാം ക്വാളിഫയറിന് യോഗ്യത നേടി. തോറ്റിരുന്നെങ്കിൽ ഫൈനലിലെത്താൻ ആർസിബിക്ക് എലിമിനേറ്ററും രണ്ടാം ക്വാളിഫയറും കളിക്കേണ്ടിവരുമായിരുന്നു.