29/5/25
Editor
മക്ക :ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്നതായി വിദേശ രാജ്യങ്ങളില്‍ നിന്ന് കര -നാവിക-വ്യോമ വിമാനത്താവളങ്ങള്‍ വഴി 1,180,306 തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിയതായി സഊദി ജനറല്‍ പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു.
രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി 1,115,663 പേരും റോഡ് മാര്‍ഗം 60,365 പേരും നാവിക തുറമുഖങ്ങള്‍ വഴി 4,278 പേരുമാണ് ചൊവ്വാഴ്ച്ച വരെ രാജ്യത്ത് എത്തിച്ചേര്‍ന്നത്. തീര്‍ഥാടകരുടെ പ്രവേശന നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനായി വ്യോമ, കര, നാവിക തുറമുഖങ്ങളില്‍ നൂതന സാങ്കേതിക സംവിധാനങ്ങളും ബഹുഭാഷാ ജീവനക്കാരും ഉള്‍പ്പെടെ പ്രവേശന പ്രക്രിയ സുഗമമാക്കുന്നതിന് ആവശ്യമായ മുഴുവന്‍ സൗകര്യങ്ങളും സജ്ജമാക്കിയതായി ഡയറക്ടറേറ്റ് വ്യക്തമാക്കി.