• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
കപ്പല്‍ മുങ്ങിയതിനു പിന്നാലെ വ്യാജ വാര്‍ത്ത; മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍

29/5/25

Editor

ആലപ്പുഴ : പുറങ്കടലില്‍ ചരക്കുകപ്പല്‍ മുങ്ങിയതിനു പിന്നാലെ പടര്‍ന്ന വ്യാജ വാര്‍ത്തകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയായി. കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന കടലില്‍ പടര്‍ന്ന മാരക രാസ വസ്തുക്കളും മറ്റും കലര്‍ന്ന മത്സ്യമാണ് വില്‍പ്പനക്കെത്തുന്നത് എന്നാണ് സാമൂഹിക മാധ്യമങ്ങളിലും മറ്റും പടരുന്നത്. മത്സ്യം കഴിക്കരുത് എന്നു സര്‍ക്കാര്‍ മുന്നറിയിപ്പ് എന്ന വ്യാജേനയും വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ഇതോടെ പലപ്പോഴും മീന്‍ വില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്ന് ആലപ്പഴയില്‍ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് മിക്ക ദിവസങ്ങളിലും കടലില്‍ പോകാന്‍ കഴിയുന്നില്ല. ഇതിനിടയിലാണ് വ്യാജ പ്രചരണവും തിരിച്ചടിയാവുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും മൂലം കടലില്‍ പോയി മീന്‍പിടിക്കുകയെന്നത് തന്നെ വെല്ലുവിളിയാണ്. മഴ ശക്തമായതോടെ മീന്‍ പിടിക്കാന്‍ പോകാന്‍ കഴിയാത്ത അവസ്ഥയമുണ്ട്.ഇതിനിടെ വ്യാജ പ്രചാരണം കൂടിയാകുമ്പോള്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.