29/5/25
Editor
ഇന്ത്യയിൽ നിർമിച്ച് യുഎസിലേക്ക് കയറ്റുമതി ചെയ്ത ആപ്പിൾ ഐഫോണുകളുടെ എണ്ണം ഏപ്രിലിൽ കുറിച്ചത് 76% വാർഷിക വളർച്ച. ഐഫോണിന്റെ കയറ്റുമതിയിൽ ചൈനയുടെ ‘അപ്രമാദിത്തത്തിന്’ ഇന്ത്യ കടിഞ്ഞാണിട്ടുവെന്ന പ്രത്യേകതയുമുണ്ട്. മാത്രമല്ല, ചൈനയെ ഇന്ത്യ പിന്തള്ളിയതാകട്ടെ ബഹുദൂരവും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ‘പകരച്ചുങ്കം’ പ്രഖ്യാപിച്ചതിന് പിന്നാലെ യുഎസും ചൈനയും തമ്മിലെ ചുങ്കപ്പോര് വഷളായതും ചൈനയെ ആശ്രയിക്കുന്നത് കുറച്ച് ഇന്ത്യയിൽ ഐഫോൺ നിർമാണം കൂട്ടാനുള്ള ആപ്പിളിന്റെ തീരുമാനവുമാണ് കയറ്റുമതിക്കുതിപ്പിന് പിന്നിൽ