29/5/25
Editor
മുല്ലൻപുർ (ചണ്ഡിഗഡ്) : ഐപിഎലിൽ ‘കപ്പില്ലാ ടീം’ എന്ന കളിയാക്കൽ ആവോളം കേട്ടവരാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്സും. 18–ാം സീസണിന്റെ ഒന്നാം ക്വാളിഫയറിൽ മത്സരിക്കാനായി ഇന്ന് മുല്ലൻപുർ സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ കളിയാക്കിയവരെക്കൊണ്ട് കയ്യടിപ്പിക്കണമെന്ന വാശി ഇരു ടീമുകൾക്കുമുണ്ട്. ഒന്നാം ക്വാളിഫയർ ജയിക്കുന്ന ടീം നേരിട്ടു ഫൈനലിന് യോഗ്യത നേടുമെന്നതിനാൽ മോഹ ഫൈനൽ തന്നെയാകും ഇരു ടീമുകളെയും ലക്ഷ്യം.