31/5/25
Editor
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ജമ്മു കശ്മീരിലെ അഖ്നൂരിലെ അതിർത്തി മേഖലയിൽ ആക്രമണം നടത്തിയ പാക്കിസ്ഥാൻ സൈന്യത്തെ തുരത്തിയോടിച്ചത് ബിഎസ്എഫിന്റെ വനിതാ സൈനികർ. അഖ്നൂർ സെക്ടറിലെ രണ്ട് പോസ്റ്റുകളിൽ മൂന്നു ദിവസം പോരാട്ടം നയിച്ചത് അസിസ്റ്റന്റ് കമാൻഡന്റ് നേഹ ഭണ്ഡാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ്. ഇതാദ്യമായാണ് വനിതാ സൈനികർ അതിർത്തിയിലെ സംഘർഷത്തിൽ നേരിട്ട് ഭാഗമാകുന്നത്.