31/5/25
Editor
ന്യൂഡൽഹി :ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യൻ നിർമിത ആയുധങ്ങളുടെ പ്രഹരശേഷിയും കൃത്യതയും ലോകത്തിനു കാണിച്ചു കൊടുക്കാൻ ഓപ്പറേഷൻ സിന്ദൂറിലൂടെ സാധിച്ചുവെന്നും മോദി പറഞ്ഞു. ഉത്തർപ്രദേശിലെ കാൻപുരിൽ 47,600 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി