31/5/25
Editor
ലണ്ടൻ : യുകെയിലെ കാർ നിർമാണം ഏപ്രിൽ മാസത്തിൽ കഴിഞ്ഞ 70 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. 2020ലെ കോവിഡ് കാലം ഒഴിച്ചു നിർത്തിയാൽ ഇത്രയേറെ കാർ നിർമാണ മേഖല മന്ദഗതിയിലായ മറ്റൊരു കാലഘട്ടം അടുത്തകാലത്തൊന്നും ബ്രിട്ടനിൽ ഉണ്ടായിട്ടില്ല. അമേരിക്കൻ പിഴച്ചുങ്കവും ഈസ്റ്റർ അവധിദിനങ്ങളുമാണ് ഏപ്രിൽ മാസത്തിൽ കാർ നിർമാണത്തെ ഇത്രയേറെ പിന്നോട്ടടിച്ചത്. കേവലം 59,203 കാറുകൾ മാത്രമാണ് ഏപ്രിൽ മാസത്തിൽ ബ്രിട്ടനിൽ നിർമിച്ചത്.