31/5/25
Writer V
കൊച്ചി : കേരള ബ്ലാസ്റ്റേഴ്സിന്റെ യുറഗ്വായ് മിഡ്‌ഫീൽഡർ അഡ്രിയൻ ലൂണ ടീം വിട്ടേക്കും. എഫ്‌സി ഗോവ, മുംബൈ സിറ്റി എഫ്‌സി ടീമുകൾ ലൂണയെ ടീമിലെത്തിക്കാൻ രംഗത്തുണ്ട്. ബ്ലാസ്റ്റേഴ്സും ലൂണയും പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും വഴിപിരിയൽ സാധ്യത ശക്തം. ലൂണയ്ക്ക് അപ്പുറത്തേക്കു ചിന്തിക്കാനാണു ബ്ലാസ്റ്റേഴ്സിന്റെ നീക്കമെങ്കിൽ 4 സീസണുകളിൽ ടീമിന് ഊർജം പകർന്ന ‘എൻജിൻ’ നഷ്ടമാകും. തൽക്കാലം പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ലൂണ.