31/5/25
Writer V
നിലമ്പൂര്‍ | സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം നിലമ്പൂരില്‍ എത്തിയ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം സ്വരാജിന് ആവേശകരമായ സ്വീകരണം. നിലമ്പൂര്‍ റോഡ് റെയില്‍വേ സ്റ്റേഷനില്‍ ആദ്ദേഹത്തെ സ്വീകരിക്കാന്‍ വന്‍ ജനാവലിയാണ് എത്തിയത്. ഗ്രാമീണ റെയിവേ സ്റ്റേഷനായ നിലമ്പൂര്‍ കാലത്തുതന്നെ ജന നിബിഡമായിരുന്നു.
സ്റ്റേഷനില്‍ നിന്ന് വാഹനത്തില്‍ പട്ടണത്തിലും പരിസര പ്രദേശങ്ങളിലും എത്തി വോട്ടര്‍മാരെ അഭിവാദ്യം ചെയ്തു. എം സ്വരാജ് ഇന്ന് ഉച്ചയോടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചക്ക് ശേഷം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും എത്തുന്ന തരത്തില്‍ റോഡ്ഷോയും സംഘടിപ്പിക്കുന്നുണ്ട്. സ്വരാജ് സ്ഥാനാര്‍ഥിയായതോടെ ഇടത് പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്. നാളെ നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്റെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയും മണ്ഡലത്തില്‍ എത്തുന്നുണ്ട്.