2/6/25
editor
മക്ക : ഈ വർഷത്തെ ഹജ്ജ് സീസണിൽ തീർത്ഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.ഇതോടെ ഹജ്ജ് കർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന പുണ്യ മക്കയും പരിസരങ്ങളും ഹജ്ജ് കർമ്മങ്ങൾ അവസാനിക്കുന്നത് വരെ ഇനി പൂർണ്ണമായും സുരക്ഷാവലയത്തിൽ.
2025 ലെ ഹജ്ജ് തീർത്ഥാടന വേളയിൽ ദശലക്ഷക്കണക്കിന് തീർത്ഥാടകരെ സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രവർത്തന സന്നദ്ധത പ്രദർശിപ്പിക്കുന്നതിനായി മക്കയിൽ സുരക്ഷാ സേന പരേഡും സൈനിക അഭ്യാസ പ്രകടനങ്ങളും സംഘടിപ്പിച്ചു.അതിശയിപ്പിക്കുന്ന ചുവടുകളോടെയായിരുന്നു ഹജ്ജ് സുരക്ഷാസേനയുടെ സൈനിക പരേഡിന് മക്ക സാക്ഷിയായത്. മക്കയിലെ മസ്ജിദുൽ ഹറമും പരിസരവും മുഴുവൻസമയവും സുരക്ഷാ നിരീക്ഷണത്തിലായി കഴിഞ്ഞിട്ടുണ്ട്.