2/6/25
editor
ദോഹ : ദോഹ മെട്രോ യാത്രക്കാർക്ക് ഒരു മാസത്തെ സൗജന്യ യാത്രാ ഓഫർ പ്രഖ്യാപിച്ച് ഖത്തർ റെയിൽ. തുടർച്ചയായി 3 മാസത്തേക്ക് (30 ദിവസം വീതമുള്ള) ടിക്കറ്റ് വാങ്ങുന്നവർക്കാണ് ഒരു മാസത്തെ സൗജന്യ യാത്ര അനുവദിക്കുന്നത്. ദോഹ മെട്രോയുടെയും ലുസെയ്ൽ ട്രാമിന്റെയും സ്റ്റാൻഡേർഡ് ട്രാവൽ കാർഡ് ഉടമകൾക്കാണ് ഓഫർ ലഭിക്കുന്നത്.
നിബന്ധനകൾ
∙ജൂൺ 1 മുതൽ 30 വരെ മാത്രമാണ് മെട്രോയുടെ ഈ 'ബൈ ത്രീ ഗെറ്റ് വൺ' ഓഫർ.
∙ജൂണിൽ ആദ്യത്തെ 30 ദിവസത്തേക്കുള്ള ടിക്കറ്റ് എടുത്താൽ അടുത്ത 2 മാസത്തെ ടിക്കറ്റ് ജൂലൈ 1നും ഓഗസ്റ്റ് 31നും ഇടയിലായി എടുത്തിരിക്കണം.
∙തുടർച്ചയായ 3 മാസത്തേക്കുള്ള ടിക്കറ്റുകൾ എടുത്തവർക്ക് സെപ്റ്റംബർ 1 മുതൽ 30 വരെയാണ് സൗജന്യയാത്ര അനുവദിക്കുന്നത്.
∙കൂടുതൽ വിവരങ്ങൾക്ക്: https://www.qr.com.qa/home
YOU MAY LIKE