2/6/25
editor
മസ്‌കത്ത് : രാജ്യാന്തര ബഹിരാകാശ നിലയം ഇന്ന് (തിങ്കള്‍) ഒമാനിലൂടെ കടന്നുപോകുമെന്ന് ഒമാന്‍ സൊസൈറ്റി ഓഫ് അസ്‌ട്രോണമി ആൻഡ് സ്‌പേസ് വ്യക്തമാക്കി. വൈകുന്നേരം 7: 41ഓടെ കടന്നുപോകുന്ന ബഹിരാകാശ നിലയത്തെ അഞ്ച് മിനിറ്റ് മാത്രമായിരിക്കും കാണാനാകുക. മണിക്കൂറില്‍ 27,600 കിലോമീറ്റര്‍ വേഗതയിലായിരിക്കും ഇതന്റെ സഞ്ചാരമെന്നും അധികൃതര്‍ അറിയിച്ചു.