2/6/25
editor
പുതിയ സാമ്പത്തിക വർഷത്തിലെ (2025-26) ആദ്യ രണ്ടുമാസങ്ങളിലും ചരക്ക്-സേവന നികുതി (GST) 3,000 കോടി രൂപയ്ക്കുമേൽ വരുമാനം സ്വന്തമാക്കി കേരളം (Kerala GST revenue). നടപ്പുവർഷത്തെ ആദ്യമാസമായ ഏപ്രിലിൽ വരുമാനം 2024-25 ഏപ്രിലിലെ 3,272 കോടി രൂപയിൽ നിന്ന് 5% ഉയർന്ന് 3,436 കോടി രൂപയായപ്പോൾ ഇക്കഴിഞ്ഞ മാസത്തെ സമാഹരണം 2024 മേയിലെ 2,594 കോടി രൂപയിൽ നിന്ന് 24% കുതിച്ച് 3,210 കോടി രൂപയിലുമെത്തി. രാജ്യമെമ്പാടും സാമ്പത്തിക പ്രവർത്തനങ്ങളിൽ കഴിഞ്ഞ മാസങ്ങളിലുണ്ടായ ഉണർവിന്റെ നേട്ടം കേരളത്തിലും പ്രതിഫലിച്ചുവെന്നാണ് വിലയിരുത്തലുകൾ