3/6/25
editor
ദുബൈ : ദുബൈയിൽ ഒരു കേരള കോളജ് അലുംനി പരിപാടിയിൽ യാദൃച്ഛികമായാണ് പങ്കെടുത്തതെന്ന് പാകിസ്ഥാൻ ക്രിക്കറ്റർ ശാഹിദ് അഫ്രീദി.അഫ്രീദിക്ക് സ്വീകരണം നൽകിയ അലുംനിക്കെതിരെ നടപടി വേണമെന്ന് ഇന്ത്യയിൽ സമൂഹ മാധ്യമങ്ങളിൽ ചിലർ ആവശ്യപ്പെട്ടിരുന്നു. “പ്രതിഷേധത്തിൽ താൻ അത്ഭുതപ്പെട്ടു. കായികം രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്ന തന്റെ ദീർഘകാല വിശ്വാസം ആവർത്തിക്കുന്നു.’ അദ്ദേഹം ദുബൈയിൽ ഒരു ഇംഗ്ലീഷ് പത്രത്തോട് പറഞ്ഞു.