3/6/25
editor
മസ്‌കത്ത് : ഒമാനില്‍ മധ്യാഹ്ന വിശ്രമം പ്രാബല്യത്തില്‍. ഉച്ചക്ക് 12.30 മുതല്‍ 3.30 വരെയാണ് വിശ്രമ സമയം. ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്ന മൂന്ന് മണിക്കൂര്‍ ഇടവേള പുറം ജോലിക്കാരായ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരമാകും. ഓഗസ്റ്റ് അവസാനം വരെ മധ്യാഹ്ന വിശ്രമം തുടരും.