4/6/25
editor
അബുദാബി/ ദുബായ് :ബലിപെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങി യുഎഇയും വ്യാപാര സ്ഥാപനങ്ങളും. പെരുന്നാൾ നമസ്കാരത്തിന് എത്തുന്ന വിശ്വാസികളെ സ്വീകരിക്കാൻ വിവിധ എമിറേറ്റുകളിലെ ആരാധനാലയങ്ങളും ഈദ് ഗാഹുകളും സജ്ജമായി.വമ്പൻ ഓഫറുകളുമായി വ്യാപാര സ്ഥാപനങ്ങളും ആഘോഷത്തിൽ പങ്കുചേരുകയാണ്. ദുബായ്, ഷാർജ, ഫുജൈറ, അജ്മാൻ എമിറേറ്റുകളിൽ മലയാളികളുടെ നേതൃത്വത്തിൽ ഈദ് ഗാഹുകളും ഒരുക്കിയിട്ടുണ്ട്.പെരുന്നാൾ അവധി നാളെയാണ് തുടങ്ങുന്നതെങ്കിലും ഇന്നലെ വൈകിട്ടു തന്നെ നഗരത്തിൽ തിരക്ക് അനുഭവപ്പെട്ടു.