• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
അജ്മാനിൽ 16 മില്യൺ ദിർഹത്തിന്റെ ഹരിത പദ്ധതിയും സൈക്കിൾ പാതയും

4/6/25

editor

അജ്മാൻ : അജ്മാനിലെ ശൈഖ് മുഹമ്മദ് ബിൻ റാശിദ് സ്ട്രീറ്റിൽ നടപ്പാക്കുന്ന ഹരിത പദ്ധതിയുടെയും സൈക്കിൾ പാതയുടെയും നിർമാണം പുരോഗമിക്കുകയാണെന്ന് അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിംഗ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അജ്മാൻ 2030 വിഷൻ ലക്ഷ്യങ്ങളുടെ ഭാഗമായാണ് 16 മില്യൺ ദിർഹം ചെലവിൽ പദ്ധതി വികസിപ്പിക്കുന്നത്. ഹരിത ഇടങ്ങൾ, നീല ഇടങ്ങൾ, കായിക വിനോദ സൗകര്യങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുകയെന്ന ലക്ഷ്യത്തിന് അനുസൃതമായാണ് ഈ പദ്ധതി. ഈ പദ്ധതിയിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് മുതൽ ഇത്തിഹാദ് റോഡ് വരെ ഒമ്പത് കി.മീ. ദൂരത്തിൽ ഒമ്പത് മില്യൺ ദിർഹം ചെലവിൽ ജലസേചന സംവിധാനം സ്ഥാപിക്കുകയും അലങ്കാര സസ്യങ്ങൾ നടുകയും ചെയ്യും. ഏകദേശം 100,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് ഇത് നടപ്പാക്കുന്നത്. റോഡിന്റെ സൗന്ദര്യം വർധിപ്പിക്കാനും പരിസ്ഥിതിയും റോഡ് സുരക്ഷയും മെച്ചപ്പെടുത്താനും ആധുനിക ജലസേചന സംവിധാനം ഉപയോഗിക്കും. കൂടാതെ, ഏഴ് മില്യൺ ദിർഹം ചെലവിൽ 10.5 കിലോമീറ്റർ നീളത്തിൽ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കുമായി നടപ്പാതയും ഇരുവശങ്ങളിലും അലങ്കാര സസ്യങ്ങളും ഒരുക്കും. 2026 അവസാനത്തോടെ പദ്ധതി പൂർത്തിയാക്കും.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.