4/6/25
editor
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുമായി ബന്ധപ്പെട്ട് 5 വര്‍ഷം മുന്‍പ് നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തിയ നടി പാര്‍വതി തിരുവോത്തിന് മറുപടിയുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. വിഷയത്തില്‍ ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്നു സജി ചെറിയാന്‍ പറഞ്ഞു. മുഖ്യമന്ത്രി പ്രത്യേക താല്‍പര്യമെടുത്താണു ഹേമാ കമ്മിറ്റി രൂപീകരിച്ചത്. സിനിമാ നയത്തിനായി അടുത്ത മാസം കോൺക്ലേവ് വിളിക്കും. ഇതൊന്നും അറിയാത്തവരല്ല ചില കമന്റുകൾ ഇറക്കുന്നതെന്നും സജി ചെറിയാൻ പറഞ്ഞു.