4/6/25
editor
ന്യൂഡൽഹി : ഓസ്ട്രേലിയയുടെ ഉപപ്രധാനമന്ത്രി റിച്ചഡ് മാർലെസ് ഈയാഴ്ച ഡൽഹി സന്ദർശിക്കും. വിവിധ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നടത്തുന്ന 4 ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് പ്രതിരോധ മന്ത്രി കൂടിയായ അദ്ദേഹം ഡൽഹിയിലെത്തുന്നത്. ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം ശക്തിപ്പെടുത്തുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകുമെന്നാണു വിവരം.