4/6/25
editor
സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 9090 രൂപയും പവന് 72720 രൂപയുമാണ് ബുധനാഴ്ചത്തെ വില. കഴിഞ്ഞ ദിവസം ഗ്രാമിന് 9080 രൂപയും പവന് 72640 രൂപയുമായിരുന്നു നിരക്ക്. ജിഎസ്ടി, പണിക്കൂലി, ഹാൾമാർക്ക് ചാർജ് എന്നിവ കൂടി ചേർക്കുമ്പോൾ വിലയുടെ ഭാരം കൂടുതൽ വർദ്ധിക്കുകയാണ്. വിവാഹം പോലുള്ള പ്രധാന ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്ക് ഈ നിരന്തരം ഉയർന്നുവരുന്ന വില ഏറെ ആശങ്ക ഉയർത്തുന്നുണ്ട്. ഈ ആഴ്ച തുടർച്ചയായി സ്വർണവില മുന്നേറുന്ന പ്രവണതയാണ്.