5/6/25
editor
ദോഹ ∙ ഖത്തറിൽ ബലിപെരുന്നാൾ അവധിയ്ക്ക് നാളെ തുടക്കമാകും. സർക്കാർ മേഖലയ്ക്ക് 5 ദിവസവും സ്വകാര്യ മേഖലയ്ക്ക് 3 ദിവസവുമാണ് അവധി. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്കും വ്യാഴാഴ്ച മുതൽ പെരുന്നാൾ അവധിയായിരിക്കും. സ്വകാര്യ മേഖലക്ക് ശമ്പളത്തോടു കൂടിയ അവധി നൽകാൻ ആണ് തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം