5/6/25
editor
തിരുവനന്തപുരം : രാജ്ഭവനിലെ പരിസ്ഥിതി ദിനാചരണം ഒഴിവാക്കി കൃഷിമന്ത്രി പി.പ്രസാദ്. വേദിയില്‍ ഭാരതമാതാവിന്റെ ചിത്രം വച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഭാരതാംബയുടെ ചിത്രത്തിനുമുന്നില്‍ വിളക്കു തെളിച്ച് പുഷ്പാര്‍ച്ചന നടത്തിയാണ് കഴിഞ്ഞ ദിവസവും രാജ്ഭവനില്‍ പരിപാടി നടന്നിരുന്നത്. എന്നാല്‍ പരിസ്ഥിതി ദിനാചരണം സര്‍ക്കാര്‍ പരിപാടി ആയതിനാല്‍ ചിത്രം മാറ്റണമെന്ന കൃഷിവകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല.