5/6/25
editor
ന്യൂഡൽഹി∙ യുട്യൂബ് വിഡിയോകൾ കാണുന്നത് ഇഷ്ടമാണെങ്കിലും, ഒന്നോ രണ്ടോ മണിക്കൂർ നീളുന്ന ലെക്ചറുകളും പോഡ്കാസ്റ്റുകളും മുഴുവനും ഒറ്റയിരിപ്പിനു കാണാൻ നമുക്ക് കഴിഞ്ഞേക്കില്ല. പഠനസംബന്ധമായ വിഡിയോ ആണെങ്കിൽ പരീക്ഷയ്ക്ക് തൊട്ടുമുൻപ് മുഴുവനായി കാണുക എളുപ്പമല്ല. എന്നാൽ പ്രധാനപ്പെട്ട കാര്യങ്ങളെന്തെങ്കിലും അതിലുണ്ടോയെന്ന് അറിയുകയും വേണമെങ്കിൽ കുഴഞ്ഞതുതന്നെ. സ്കിപ് ചെയ്ത കണ്ടാൽ പോലും പ്രധാന ഭാഗങ്ങൾ വിട്ടുപോകാം. വിഡിയോ കാണാതെ അതിൽ നിന്നുള്ള വിവരങ്ങൾ തിരയാനുള്ള വഴിയാണ് ഗൂഗിളിന്റെ എഐ പ്ലാറ്റ്ഫോമായ ജെമിനി നൽകുന്നത്.