06/06/2025
Editor
ജറുസലം ∙ ഗാസയിൽ ഇസ്രയേൽ ഇന്നലെ നടത്തിയ ബോംബാക്രമണങ്ങളിൽ 4 മാധ്യമപ്രവർത്തകർ അടക്കം 43 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിൽ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിനുനേരെ യുണ്ടായ ആക്രമണത്തിലാണു മാധ്യമപ്രവർത്തകർ കൊല്ല പ്പെട്ടത്. അതിനിടെ, 2 ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇസ്രയേൽ അറിയിച്ചു. ഇസ്രയേൽ–യുഎസ് ഇരട്ട പൗരത്വമുള്ള ഗാഡി ഹാഗിയുടെയും (72) ഭാര്യ ജൂഡി വെയ്ൻസ്റ്റെയിന്റെയും (70) മൃതദേഹങ്ങളാണു ഖാൻ യൂനിസിൽനിന്നു സൈന്യം കണ്ടെടുത്തത്. ഗാസയിൽ ശേഷിക്കുന്ന 58 ബന്ദികളിൽ പകുതിയോളംപേർ മാത്രമേ ജീവനോടെയുള്ളുവെന്നാണു കരുതുന്നത്. അതിനിടെ, ബുധനാഴ്ച നിർത്തിവച്ച ഭക്ഷണവിതരണം ഭാഗികമായി പുനരാരംഭിച്ചതായി ഇസ്രയേൽ–യുഎസ് പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ അറിയിച്ചു.