06/06/2025
Editor
ദുബായ് ∙ പ്രാർഥനയോടെ ഗൾഫിൽ ബലി പെരുന്നാളാഘോഷം തുടങ്ങി. പള്ളികളിലും ഈദ് ഗാഹു (തുറന്ന പ്രാർഥന മൈതാനം)കളിലും പുത്തനുടുപ്പണിഞ്ഞ് അത്തറിന്റെ സുഗന്ധവും പേറിയെത്തിയ കുട്ടികളടക്കമുള്ള ലക്ഷക്കണക്കിന് വിശ്വാസികൾ തോളോട് തോളുചേർന്ന് നിന്ന് പ്രാർഥനാ മന്ത്രം ചൊല്ലി. പലയിടത്തും വിശ്വാസികളുടെ നിര പള്ളികൾക്ക് പുറത്തേയ്ക്കും നീണ്ടു. മിക്കയിടത്തും സ്ത്രീകൾക്ക് പ്രത്യേക സൗകര്യവുമൊരുക്കിയിരുന്നു.