• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
ബലിപെരുന്നാള്‍; ഖത്തറില്‍ 710 പള്ളികളും പ്രാര്‍ഥനാ ഗ്രൗണ്ടുകളും സജ്ജം

06/06/2025

Editor

ദോഹ∙ ഖത്തറില്‍ ബലിപെരുന്നാള്‍ നമസ്‌കാരത്തിനായി രാജ്യത്തുടനീളമായി 710 പള്ളികളും പ്രാര്‍ഥനാ ഗ്രൗണ്ടുകളും സജ്ജമെന്ന് ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയംപള്ളികൾക്കും പ്രാർഥനാ ഗ്രൗണ്ടുകൾക്കും പുറമെ മറ്റിടങ്ങളിലും നമസ്കാരത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ഫിഫ ലോകകപ്പ് വേദികളിലൊന്നായിരുന്ന എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിലും ഈദ് നമസ്കാരം നടക്കും. പുലർച്ചെ 2.30ന് ഗേറ്റ് തുറക്കും. നമസ്കാരത്തിന് ശേഷം കുടുംബ സൗഹൃദ പരിപാടികളും നടക്കും. ഭക്ഷണ സ്റ്റാളുകളും ഇവിടെയുണ്ടാകും. ദോഹ വ്യവസായ മേഖലയിൽ താമസിക്കുന്ന വിശ്വാസികള്‍ക്കായി ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയം പാര്‍ക്കിങ്ങിലും പെരുന്നാള്‍ നമസ്‌കാരം നടക്കും. പുലര്‍ച്ചെ 4.15ന് മുന്‍പായി പ്രാര്‍ഥനയ്ക്ക് എത്തണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.