9/6/25
editor
കൽപറ്റ: ഉരുളെടുത്ത മുണ്ടക്കൈ–ചൂരല്‍മല പ്രദേശത്തിനു തൊട്ടടുത്തുള്ള കരിമറ്റം മലയില്‍ ഉരുള്‍പൊട്ടി. ശക്തമായ മഴയെ തുടർന്ന് മേയ് 28ന് ഉള്‍വനത്തിലാണ് ഉരുൾപൊട്ടലുണ്ടായത്. അതീവ ജാഗ്രത പുലര്‍ത്തേണ്ട സ്ഥലത്ത് ഉരുള്‍പൊട്ടിയത് സർക്കാർ സംവിധാനങ്ങൾ ഉൾപ്പെടെ അറിഞ്ഞത് 2 ദിവസത്തിനു ശേഷം മാത്രം.