9/6/25
അബുദാബി : യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും കനത്ത ചൂട് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ദുബായ്, അബുദാബി, അൽ ഐൻ, ഷാർജ, ഫുജൈറ തുടങ്ങിയ നഗരങ്ങളിൽ പകൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്താൻ സാധ്യതയുണ്ട്. രാത്രി താപനില 30 ഡിഗ്രി വരെ കുറയാനും സാധ്യതയുണ്ട്. കിഴക്കൻ, വടക്കൻ മേഖലകളിൽ മഴ പെയ്യാനുള്ള സാധ്യതയുമുണ്ട്.