9/6/25
കുവൈത്ത് സിറ്റി: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഗള്‍ഫ് എയര്‍ വിമാനം എമർജൻസി ലാൻഡിങ് നടത്തി. കുവൈത്തിലേക്ക് വരികയായിരുന്ന ജി.എഫ് 213 -ാം നമ്പര്‍ വിമാനമാണ് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ എമർജൻസി ലാൻഡിങ് നടത്തിയത്. ബോംബ് ഭീഷണി ലഭിച്ച ഉടൻ തന്നെ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.