10/6/25
editor
ദുബൈ:റിയൽ എസ്റ്റേറ്റ്, സ്വർണാഭരണ വ്യാപാരം, ഓഡിറ്റിംഗ്, ബിസിനസ് സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള പരിശോധനകൾ ശക്തമാക്കാൻ യു എ ഇ സാമ്പത്തിക മന്ത്രാലയവും ദുബൈ പോലീസും കൈകോർക്കുന്നു. സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ കണ്ടെത്താനും തടയാനുമാണ് പുതിയ നീക്കം. ഇതിനായി ഇരു വിഭാഗവും വിവരങ്ങൾ കൈമാറും. വേഗതയേറിയതും സുരക്ഷിതവുമായ ആശയവിനിമയ സംവിധാനം സ്ഥാപിക്കാൻ ഈ സഹകരണത്തിലൂടെ ധാരണയായി.