10/6/25
ബാർബഡോസ്: ട്വന്റി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ വെസ്റ്റിൻഡീസ് സൂപ്പർതാരം നിക്കൊളാസ് പുരാൻ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. കരിയറിൽ ഇനിയും ഒട്ടേറെ ക്രിക്കറ്റ് ബാക്കിനിൽക്കെയാണ് ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് വെറും 29 വയസ് മാത്രം പ്രായമുള്ള പുരാന്റെ വിരമിക്കൽ പ്രഖ്യാപനം. രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ വിൻഡീസ് ജഴ്സിയണിഞ്ഞ താരമായ പുരാൻ, വിൻഡീസ് താരങ്ങളിൽ റൺവേട്ടയിലും ഒന്നാമനാണ്. അടുത്തിടെ സമാപിച്ച ഐപിഎൽ 18–ാം സീസണിലും ലക്നൗ സൂപ്പർ ജയന്റ്സിനായി മിന്നുന്ന ഫോമിലായിരുന്നു താരം