11/6/25
ന്യൂയോർക്ക് : വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര വീണ്ടും മാറ്റി. ഫാൽക്കൺ 9 റോക്കറ്റിൽ ലിക്വിഡ് ഓക്സിജൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണിത്. പരിശോധന തുടരുകയാണെന്ന് അധികൃതർ പറഞ്ഞു. ഇന്ന് വൈകിട്ട് 5.30ന് (ഇന്ത്യൻ സമയം) യാത്ര പുറപ്പെടാനാണ് നിശ്ചയിച്ചിരുന്നത്. നേരത്തെ 3 തവണ യാത്ര മാറ്റിവച്ചിരുന്നു.