11/6/25
editor
ലൊസാഞ്ചലസ്: യുഎസിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾക്കെതിരെ കലിഫോർണിയ സംസ്ഥാനത്ത് ആരംഭിച്ച പ്രക്ഷോഭം കലാപത്തിലേക്ക് നീങ്ങിയതോടെ ലൊസാഞ്ചലസിൽ കർഫ്യു പ്രഖ്യാപിച്ചു. പ്രതിഷേധം അഞ്ചാം ദിവസവും തുടരുന്ന സാഹചര്യത്തിലാണ് ലൊസാഞ്ചലസിലെ ചിലയിടങ്ങളിൽ ചൊവ്വാഴ്ച രാത്രി എട്ടു മുതൽ മേയർ കേരൺ ബാസ് കർഫ്യു പ്രഖ്യാപിച്ചത്. രാത്രി എട്ടു മുതൽ രാവിലെ ആറു വരെയാകും കർഫ്യു. ഇന്നലെ മാത്രം 197 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം.