11/6/25
ഭക്ഷ്യഎണ്ണ ഇറക്കുമതിയുടെ തീരുവ കുറച്ച കേന്ദ്ര നടപടി വെളിച്ചെണ്ണ വില കുറയാൻ ഇടവരുത്തുമെന്ന് കരുതിയെങ്കിലും കടകവിരുദ്ധമായി വില കൂടുന്നതാണ് ട്രെൻഡ്. കൊപ്രാക്ഷാമമാണ് വെളിച്ചെണ്ണ വിലയ്ക്ക് കുതിപ്പേകുന്നത്. പ്രാദേശിക ഡിമാൻഡ് കൂടുതലാണെന്നതും നേട്ടമാണ്. കൊച്ചിയിൽ വില കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് ക്വിന്റലിന് 1,000 രൂപ വർധിച്ചു.